നാദാപുരം: (nadapuram.truevisionnews.com)ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച മത്സ്യകർഷകരെ ആദരിക്കലും മത്സ്യകർഷക സംഗമവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷി കർഷകരായ വി പി ബഷീർ വാണിമേൽ, മൂസ ഹാജി തൂണേരി, ടിം രാജീവൻ പുറമേരി, എൻ കെ അബ്ദുള്ള പുറമേരി എന്നിവരെ ആദരിച്ചു.
കെ കെ ഇന്ദിര അധ്യക്ഷയായി. ബിന്ദു പു തിയോട്ടിൽ, രജീന്ദ്രൻ കപ്പള്ളി, ടി എൻ രഞ്ജിത്ത്, പ്രൊമോട്ടർമാ രായ ശിശിന, സിവിൻ നാഥ് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി കെ സന്ധ്യ സ്വാഗതവും ടി എം അശ്വനി നന്ദിയും പറഞ്ഞു
Fishermen Day celebration Fishermen meeting and felicitation organized in nadapuram