പുറമേരി :(nadapuram.truevisionnews.com) പെരുമുണ്ടശ്ശേരി വഫിയ കോളേജിൽ പഠനാരംഭം കുറിച്ചു.വടകര താലുക്കിൽ 300ഓളം പെൺകുട്ടികൾ താമസിച്ച് മത ഭൗതിക ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്ന സ്ഥാപനമാണ് വഫിയ കോളേജ്. ആദ്യ ബാച്ചിൽ 65 പെൺകുട്ടികൾക്കാണ് സൗകര്യമുള്ളത്. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.സി.ഐ.സി ജനറൽ സിക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരി പഠനാരംഭം കുറിച്ചു പ്രഭാഷണം നടത്തി.കെ.മുഹമ്മദ് സ്വാലിഹ് അദ്ധ്യക്ഷത വഹിച്ചു.
മഹല്ല് പ്രസിഡന്റ് ചിറയിൽ മുസ ഹാജി പുസ്തക കൈമാറ്റം പ്രിൻസിപ്പാൾ മജീദ് വാഫിക്ക് നൽകി നിർവഹിച്ചു. സൂപ്പി നരിക്കാട്ടരി, അബ്ദുള്ള വാഫി, സുബൈർ മാസ്റ്റർ, മജീദ് ഹാജി, മൻസൂർ എടവലത്ത്, ടികെ അബ്ബാസ്, പി.എം.എ ഹമീദ്, ഡോ: മുനീർ, സി.കെ അബ്ദുള്ള ഹാജി എന്നിവർ പ്രസംഗിച്ചു, ജനറൽ സെക്രട്ടറി മാടോത്ത് മുഹമ്മദ് സ്വാഗതവുംകുഞ്ഞബുള്ള മാസ്റ്റർ ചേലക്കാട് നന്ദിയും പറഞ്ഞു.
Start studying at Perumundassery Vafiya College