വളയം: രിഫായി മസ്ജിദ് കൂട്ടായ്മയും ഇൻറർനാഷണൽ ഹോസ്പിറ്റലും മലബാർ ഗോൾഡും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വളയം സി ഐ. ഫായിസ് അലി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ വിപി മമ്മു ഹാജി അധ്യക്ഷത വഹിച്ചു. പൂള മഹമൂദ് ഹാജി. മഞ്ഞപ്പള്ളി അഹമ്മദ്, ഡോക്ടർ ദർശന ഇക്ര ഹോസ്പിറ്റൽ, മുദരിസ് നൗഫൽ അസനി, ക്യാമ്പ് കോഡിനേറ്റർ ബഷീർ തുണ്ടിയിൽ അഷറഫ്. പി, ഉസ്മാൻ ഹാജി വള്ളി അബ്ദുല്ല എന്നിവർ ആശംസകൾ അർപ്പിച്ചു.
ജാഫർ സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു. രണ്ടുദിവസമായി നടന്ന ക്യാമ്പിൽ 200 പേർക്ക് പരിശോധനയ്ക്ക് അവസരം ഉണ്ടായിരുന്നു.
#free #medical #camp #organized #Valayam