നാദാപുരം: നാദാപുരം മേഖലയിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പാലിയേറ്റീവ് കെയർ യൂണിറ്റിന് തുടക്കം കുറിച്ച് കോൺഗ്രസ് കമ്മറ്റി.നാദാപുരം മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമത്തിൽ വച്ചാണ് പാലിയേറ്റീവ് കെയർ യൂണിറ്റിന് രൂപം കൊടുത്തത്.

മഹാത്മാഗാന്ധി കുടുംബ സംഗമം കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡണ്ട് പി വി ജയലക്ഷ്മി ടീച്ചർ അധ്യക്ഷത വഹിച്ചു.
പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ രൂപരേഖ അഡ്വ കെ.എം രഘുനാഥ് അവതരിപ്പിച്ചു.
അഡ്വ എ സജീവൻ,വി.വി റിനീഷ്,പി കെ ദാമു, വി കെ ബാലാമണി, കെ വത്സലകുമാരി ടീച്ചർ, വാസു എരഞ്ഞിക്കൽ, കെ ഗംഗാധരൻ, ടി രവീന്ദ്രൻ മാസ്റ്റർ,പി ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.
പി ശ്രീധരൻ നായർ ചെയർമാനും, പി അജയകുമാർ കൺവീനറും,കെ ഗംഗാധരൻ ഖജാൻജിയുമായ പാലിയേറ്റീവ് കെയർ യൂണിറ്റിന് രൂപം കൊടുത്തു.
#family #reunion #Congress #started #palliative #care #unit