പാറക്കടവ്: ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുത്ത കർഷകർക്ക് രണ്ട് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ചെക്യാട് കൃഷി ഭവൻ മുഖേന തിരത്തെടുത്ത അൻപത് കർഷകർക്കാണ് കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ.ഓപ്പറേറ്റീവ് മാനേജ്മെന്റ്, പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലായി പരിശീലനം നടത്തിയത്.
വെയർഹൗസിംഗ് ഡെവലപ്പ്മെന്റ് അതോറിറ്റി, ന്യൂഡൽഹിയുടെ വെയർഹൗസിംഗിന്റെ സാധ്യത, ശാസ്ത്രീയ വളപ്രയോഗം, സ്ട്രസ്സ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ തളിപ്പറമ്പ് സ്റ്റേറ്റ് വെയർഹൗസ്, കണ്ണൂർ ഐ.സി.എം, പടന്നക്കാട് കാർഷിക സർവ്വകലാശാല എന്നിവിടങ്ങളിൽ പരിശീലനം നടന്നു.
പാറക്കടവിൽ വെച്ച് പരിശീലന സംഘത്തിന്റെ യാത്രയുടെ ഫ്ലാഗ് ഓഫ് ചെക്യാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ നിർവഹിച്ചു.
ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ, ചെക്യാട് കൃഷി അസിസ്റ്റന്റ് ഓഫീസർ ഗ്രീഷ്മ, ജെ.കെ. ബാലൻ, പി.കെ.അനിൽ, സി. പ്രേമ, സൗമ്യ കെ, ബ്രാഞ്ച് മാനേജർ പി.ബിനു, എ.കെ.ബവിനേഷ് എന്നിവർ പങ്കെടുത്തു.
#Chekyadu #Cooperative #Bank #special #training #farmers