Feb 27, 2025 03:36 PM

നാദാപുരം: (nadapuram.truevisionnews.com) വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കുമെതിരെ നാദാപുരം ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിൽ ജാഗ്രതാ സമിതി രൂപീകരിച്ചു.

പ്രവർത്തനം ശക്തിപ്പെടുത്താനായി വാർഡ് മെമ്പർമാർ ചെയർമാനായും അംഗണവാടി വർക്കർമാർ കൺവീനറുമായുള്ള സമിതിയിൽ ജനമൈത്രി പോലീസും എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കാളികളാകും.

വാർഡിലെ ജാഗ്രതാ സമിതിഭാരവാഹികൾക്കായി സംഘടിപ്പിച്ച ശിൽപ്പശാല നാദാപുരം ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്.വി.മുഹമ്മദലി അധ്യക്ഷത വഹിച്ചു.

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനും അവ കണ്ടെത്തിയാൽ പരിഹരിക്കാനും നിയമസഹായമുറപ്പിക്കാനും വാർഡ് തലത്തിൽ ബോധവൽകരണ ക്യാമ്പുകൾ സംഘടിപ്പിക്കും.

എല്ലാ അങ്കണവാടിയിലും പ്രധാന പൊതു ഇടങ്ങളിലും പരാതിപ്പെട്ടി ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.പ്രത്യേകം തയ്യാറാക്കിയ കൈപ്പുസ്തകം ഡിവൈ എസ്.പി വൈസ് പ്രസിഡണ്ട് അഖില മര്യാട്ടിന് നൽകി പ്രകാശനം ചെയ്തു.

കില ഫാക്കൽറ്റി അംഗം ജസ്ലീന അമേത്ത്,ജനമൈത്രി പോലീസ് കെ.കെ. ബിജു എന്നിവർ ക്ലാസ്സെടുത്തു.

സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ സി.കെ നാസർ,ജനീദ ഫിർദൗസ് മെമ്പർമാരായ പി.പി ബാലകൃഷണൻ,അബ്ബാസ് കണേക്കൽ,ഐ.സി ഡിഎസ് സൂപ്പർവൈസർ നിഷ, സി.ഡബ്ല്യു എഫ്.പ്രിൻസിയബാനു തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾ പൂർണമായി

#Vigilance #committee #Nadapuram #panchayat #against #drug #violence

Next TV

Top Stories










News Roundup