പുറമേരി:(nadapuram.truevisionnews.com/)പുറമേരി കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് നാദാപുരം പാലിയേറ്റീവ് കെയർ സെന്ററിലേക്ക് വീൽ ചെയർ നൽകി.ചോമ്പാല എ.ഇ.ഒ.സപ്ന ജൂലിയറ്റ് പാലിയേറ്റീവ് ഭാരവാഹികൾക്ക് വീൽ ചെയർ കൈമാറി.

സബ്ജില്ലാ കലോത്സവ നഗരിയിൽ എൻഎസ്എസ് വളണ്ടിയർമാര്‍ ഒരുക്കിയ ചായക്കടയിൽ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വീൽ ചെയർ അടക്കമുള്ള ഉപകരണങ്ങൾ വാങ്ങിയത്.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഇ.കെ.ഹേമലത തമ്പാട്ടി, പി.ടി.എ. പ്രസിഡണ്ട് കെ.കെ. രമേശൻ, ഹെഡ്മിസ്ട്രസ് കെ ഷൈനി, പ്രോഗ്രാം ഓഫീസർ അപർണ രാജ്, ഇ.കെ. ലളിതാംബിക, വളണ്ടിയർ ലീഡർ അദ്വൈത് എന്നിവർ സംബന്ധിച്ചു.
#care #NSS #volunteers #donated #wheelchairs #palliativecenter