വിലങ്ങാട് : (nadapuram.truevisionnews.com) കഴിഞ്ഞ ജൂലൈ 30ന് വിലങ്ങാട് ഉണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് തകർന്ന റോഡുകളും പാലങ്ങളും അതിവേഗം പുനർനിർമ്മിക്കണമെന്നും വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ദുരന്തബാധിതർക്ക് പ്രഖ്യാപിച്ച വീടുകളിൽ ആദ്യ വീടിന്റെ ശിലാസ്ഥാപനത്തിന് വിലങ്ങാട് എത്തിയ എം പി പറഞ്ഞു.

ഉരുൾ പൊട്ടൽ സമയത്ത് വിലങ്ങാട് എത്തിയ ഷാഫി പറമ്പിൽ എം പി ദുരന്ത ബാധിതർക്ക് ഇരുപത് വീടുകൾ പ്രഖ്യാപിച്ചിരുന്നു. അതിൽ ആദ്യ വീടിന്റെ തറക്കല്ലിടൽ ചടങ്ങിന് ശേഷം വിലങ്ങാട് പാരിഷ് ഹാളിൽ ചേർന്ന ദുരന്തബാധിതരുടെ കൺവെൻഷൻ പി എ ആന്റണിയുടെ അധ്യക്ഷതയിൽ ഷാഫി പറമ്പിൽ എം പി ഉദ്‌ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺകുമാർ, യു ഡി എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, വിലങ്ങാട് ഫോറോന ചർച്ച് വികാരി ഫാ വിൽസൺ മുട്ടത്കുന്നേൽ, സൂപ്പി നരിക്കാട്ടേരി, പി സുരയ്യ ടീച്ചർ, കെ ടി ജെയിംസ്,പി കെ ഹബീബ്, രാജേഷ് കീഴരിയൂർ ജോർജ് മണ്ണാർകുന്നേൽ, അഷറഫ് കൊറ്റാല, ഷെബി സെബാസ്റ്റ്യൻ, സെൽമ രാജു, ജമാൽ കൊരങ്കോട്, എൻ കെ മുത്തലീബ്, സി കെ നാണു, ജോസ് ഇരുപ്പക്കാട്ട്, പി ബാലകൃഷ്ണൻ, ശശി പി എസ്, തോമസ് മാത്യു, വിപിൻ തോമസ്,തുടങ്ങിയവർ സംസാരിച്ചു
#special #package #allocated #Vilangad #ShafiParambil #MP