ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ മഹാശിവരാത്രി വിപുലമായി ആഘോഷിച്ചു. കാലത്ത് മുതൽ വിശേഷാൽ പൂജകൾ സന്ധ്യക്ക് വാദ്യമേളങ്ങളോടെ ദീപാരാധന,മാതൃ സമിതിയംഗങ്ങളുടെ തിരുവാതിര പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ നൃത്ത നൃത്യങ്ങൾ എന്നിവ അരങ്ങേറി.

കക്കട്ട് ശ്രീകല നൃത്തവിദ്യാലയത്തിലെ ഷൈനി രാജ് തൂണേരിയുടെ ശിക്ഷണത്തിൽ അഭ്യസിച്ച വിദ്യാർത്ഥിനികളുടെ വിവിധ നൃത്ത നൃത്യങ്ങളും അരങ്ങേറി.
അധ്യാത്മിക സദസ്സിൽ ഡോ. കെ.വി ശശിധരൻ പ്രഭാഷണം നടത്തി. ആഘോഷ കമ്മറ്റി കൺവീനർ വി. രാജൻ അധ്യക്ഷത വഹിച്ചു.
ക്ഷേത്ര നവീകരണ കമ്മറ്റി പ്രസിഡണ്ട് വി.കെ മോഹനൻ, സെക്രട്ടറി വത്സരാജ് മണലാട്ട്, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ സി.കെ ദാമു ,പ്രോഗ്രം കമ്മറ്റി കൺവീനർ കാട്ടിൽ രാജീവൻ, ആഘോഷ കമ്മറ്റി ചെയർ പേഴ്സൺ ബീന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
2018ലെ പ്രളയത്തെ ആസ്പദമാക്കി സംജിത്ത് തൂണേരിയും ടി.പി ചന്ദ്രനും സംവിധാനം ചെയ്ത കൊതുമ്പ് ഈയംകോടിൻ്റെ കുമാരേട്ടൻ കണ്ട പ്രളയം എന്ന നാടകവും വേദിയിൽ അവതരിപ്പിച്ചു.
തുടർന്ന് കാലിക്കറ്റ് മ്യൂസിക്ക് ബാൻ്റ് അവതരിപ്പിച്ച കരോക്കെ ഗാനമേളയും ഉണ്ടായി. ശിവരാത്രി വ്രതമനുഷ്ഠിച്ച നൂറ് കണക്കിന് ഭക്തജനങ്ങൾക്ക് വേണ്ടി പുലർച്ചെ വരെ വിവിധ പരിപാടികൾ വേദിയിൽ അവതരിപ്പിച്ചിരുന്നു
#MahaShivaratri #was #celebrated #Iringanur #MahaShiva #Temple