തൂണേരി :(nadapuram.truevisionnews.com)കോഴിക്കോട് ജില്ല വയോജന സൗഹൃദ ജില്ലയായി മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച "വയോജന സൗഹൃദകോഴിക്കോട് "എന്ന പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്ക്ബ്ലോക്ക് തല പരിശീലനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ ഉദ്ഘാടനം ചെയ്‌തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻരജീന്ദ്രൻ കപ്പള്ളി അധ്യക്ഷത വഹിച്ചു.

സ്ഥിരസമിതി അധ്യക്ഷരായ ബിന്ദു പുതിയോട്ടിൽ ഇന്ദിര കെ കെ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് അസോസിയേഷൻ സിഇഒ കെ.ബി മദൻ മോഹനൻ, പദ്ധതി റിസോഴ്‌സ് പേഴ്‌സൺ ഇ ഗംഗാധരൻ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് കോഡിനേറ്റർ എ. കെ പിതാംബരൻ മാസ്റ്റർ, എന്നിവർ വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ക്ലാസുകൾക്ക് നേതൃത്വം നൽകി
#Agefriendly #Kozhikode #Volunteers #trained #Thuneri