പാറക്കടവ് : താനക്കോട്ടൂർ പാറപ്പൊയിൽ എം എൽ പി സ്കൂൾ നൂറ്റിയൊന്നാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ റോജ ടി അനിൽ കുമാർ എന്നിവർക്കുള്ള യാത്രയയപ്പും ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ പി കുമാരന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ആമിന ടീച്ചർ കൃഷ്ണൻ മാസ്റ്റർ മോഹനൻ മാസ്റ്റർ മഹമൂദ് തൊടുവയിൽ മാനേജർ അബ്ദുള്ള ഉസ്മാൻ മാസ്റ്റർ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ഷംസുദ്ദീൻ പി കെ എസ് മുനീർ പുതുക്കൂടി അബ്ദുള്ള പെരിന്ത്രോൾ അൻവർ പി കെ അഫ്സൽ ഒ കെ എന്നിവർ സംസാരിച്ചു
സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സുറുമി വയനാടും സംഘവും നയിച്ച മെഘാ ഷോയും അരങ്ങേറി എം പി നജ്മ സ്വാഗതവും ഫൗസിയ ടി കെ നന്ദിയും പറഞ്ഞു
#MLP #School #Annual #Celebration #Farewell #Parapoil #remarkable