നാദാപുരം :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്കിൻ്റെ നേതൃത്വത്തിൽ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി കെ.കരുണാകരൻ അടിയോടി അനുസ്മരണവും ഫോട്ടൊ അനാച്ഛാദനവും തൂണേരി പെൻഷൻ ഭവനിൽ നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് പി.കരുണാകര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.ദാമു ജില്ലാ ജോയിന്റ്റ് സെക്രട്ടറി ടി.രമണി, എം.പി. സഹദേവൻ,ബ്ലോക്ക് സെക്രട്ടറി കെഹേമചന്ദ്രൻ, ടി.കെ. രാഘവൻ, എം.കെ. രാധ,ടി.അബ്‌ദുറഹ്മാൻ, പി.വി. വിജയകുമാർ, ടി.രാ ജൻ, വി.രാജലക്ഷ്മി, വാസു പുതിയോട്ടിൽ, പി. ലക്ഷ്മി, ടി. പീതാംബരൻ,പി.കെ. സുജാത സംസാരിച്ചു.
കെ. കരുണാകരൻ അടിയോടിയുടെ ഫോട്ടൊ അനാച്ഛാദനം ബ്ലോക്ക് പ്രസിഡണ്ട് പി.കരുണാകര കുറുപ്പ് നിർവഹിച്ചു.
#Commemoration #KKarunakaranadiyodi #unveils #photo