ചെക്യാട് നെല്ലിക്കാപറമ്പ് ഇരുന്നലാട് കുന്നിലെ ചെങ്കൽ ഖനനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ചൊവ്വ രാവിലെയാണ് ഹൈക്കോടതി ഉത്തരവുമായി പൊലീസ് കാവലിൽ ചെങ്കൽ ഖനനത്തിന് ശ്രമിച്ചത്.

ഖനന സ്ഥലത്തേക്ക് മണ്ണുമാന്തിയന്ത്രം ഉൾപ്പെടെയുള്ള വാഹനങ്ങളും യന്ത്രസാമഗ്രികളും എത്തിക്കാൻ സ്വകാര്യ വ്യക്തിയുടെ മതിൽ പൊലീസ് സാന്നിധ്യത്തിൽ പൊളിച്ചുമാറ്റിയത് പ്രതിഷേധത്തിന് ഇടയാക്കി.
ഏറെനേരം പൊലീസും ജനകിയ സമരസമിതി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. കെ പി കുമാരൻ, പാറയിടുക്കിൽ കുമാരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. രാവിലെ വളയം പൊലീസ് കസ്റ്റഡിയിലെടുത്ത കെ പി നാണു ചേലത്തോട്, എൻ പി സുധീഷ്, കുന്നു പറമ്പത്ത് മോഹനൻ എന്നിവരെ വൈകിട്ടോടെ ജാമ്യത്തിൽ വിട്ടു.
സിഐ ഇ വി ഫയീസ് അലിയു ടെ നേതൃത്വത്തിൽ പൊലീസ് സന്നാഹം രാവിലെമുതൽ ഇരുന്ന ലാട് കുന്നിന് സമീപം നിലയുറപ്പി ച്ചിരുന്നു. പകൽ 12.30ഓടെ സി പിഐ എം ഏരിയാ കമ്മിറ്റി അംഗം ടി പ്രദീപ് കുമാർ ഇരുന്നലാട് കുന്നിലെ ചെങ്കൽഖനന സ്ഥലത്തെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി ചർ ച്ച നടത്തി ഖനനം നിർത്തിവയ്പ്പിച്ചു.
പ്രശ്നം ചർച്ച ചെയ്യാൻ ബു ധൻ രാവിലെ 10ന് നാദാപുരം ഡി വൈഎസ്‌പി യോഗം വിളിച്ചിട്ടുണ്ട്. ജനവാസമേഖലയിൽ പാരി സ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാ ക്കുന്ന കുന്നിൻ മുകളിലെ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സി പിഐ എം കഴിഞ്ഞ ദിവസം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു
#Mining #under #police #guard #Locals #protest #against #red #stone #mining #Irunnalad #hill