നാദാപുരം: കല്ലാച്ചി കേന്ദ്രീകരിച്ചുള്ള സഹകരണ ധനകാര്യ സ്ഥാപനമായ കെപ്കോസ് പതിറ്റാണ്ടിൻ്റെ നിറവിൽ. പത്താം വർഷികത്തിൻ്റെ ഭാഗമായി മുൻ മുഖ്യമന്ത്രിയും സ്ഥാപനം നാടിന് സമർപ്പിച്ച ഉമ്മൻ ചാണ്ടിയുടെ സ്മരണാത്ഥം ഏർപ്പെടുത്തിയ പ്രഥമ സഹകാരി പുരസ്കാരം യുഎൽസിസി ചെയർമാൻ പാലേരി രമേശന് സമ്മാനിക്കും.

ശനിയാഴ്ച വാർഷികാഘോഷ പരിപാടി സഹകരണ അസി. രജിസ്ട്രാൾ പി ഷിജു ഉദ്ഘാടനം ചെയ്യും. സഹകാരി പുരസ്ക്കാരം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി സമ്മാനിക്കും.
പരിപാടിയുടെ ഭാഗമായി സർവ്വീസ് പെൻഷൻകാർക്ക് എട്ട് ശതമാനം നിരക്കിൽ ഗോൾഡ് ലോൺ നൽകും. കുടുംബശ്രീ അംഗങ്ങൾക്ക് ഇരുചക്ര വായ്പ അനുവദിക്കും.
കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളും രാഷട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കുമെന്ന് ബാങ്ക് പ്രസിഡൻ്റ് അഡ്വ.കെ.എം രഘു നാഥ്, വൈ. പ്രസിഡൻ്റ് ഒ പി ഭാസ്ക്കരൻ മാസ്റ്റർ, ഡയരക്ടർ ടി രവീന്ദ്രൻ മാസ്റ്റർ സെക്രട്ടറി കെ. ശ്രീകേഷ് എന്നിവർ പങ്കെടുത്തു.
#OommenChandy #Memorial #Collaborator #Award #PaleriRamesan