നാദാപുരം: (nadapuram.truevisionnews.com) വേതന വർധനവ് ആവശ്യപ്പെട്ട് സമരത്തിലുള്ള ആശാ വർക്കർമാർക്ക് പിന്തുണയുമായി ഐ എൻടിയുസി പ്രവർത്തകർ നാദാപുരം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.

ആശാവർക്കർമാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വെക്കുന്ന സർക്കാരിന്റെ നടപടി തൊഴിലാളി വിരുദ്ധ മാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് പറഞ്ഞു. പി സുമലത അധ്യക്ഷത വഹിച്ചു.
അഡ്വ. എ സജീവൻ, അഡ്വ.കെ എം രഘുനാഥ്, വിവി റിനീഷ്, വി കെ ബാലാമണി ,കെ സുമിത ടീച്ചർ , ബാലകൃഷ്ണൻ വാണിമേൽ, ബിന്ദു കൂരാറ,സുധ സത്യൻ, അനില കൊക്കണി, പി പ്രേമി, രാഖി കല്ലുനിര, വസന്ത കരിത്രയിൽ, നജ്മ യാസർ, കെ ടി കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
#INTUC #dharna #support #Ashaworkers #strike