ചികിത്സ ഇനി അരികിൽ; വിലങ്ങാട് ആരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു

ചികിത്സ ഇനി അരികിൽ; വിലങ്ങാട് ആരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു
Mar 6, 2026 11:36 AM | By Krishnapriya S R

വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് മേഖലയിലെ ആരോഗ്യസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ പുതിയ ഉപകേന്ദ്രം തുറന്നു. എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇ.കെ. വിജയൻ എംഎൽഎ നിർവ്വഹിച്ചു.

വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രദേശത്തെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. രാജീവൻ, ഹസീന ടി.പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഇവരോടൊപ്പം പഞ്ചായത്ത് അംഗങ്ങളായ കെ.ടി. ബാബു, രാജു അലക്സ്, ഷെബി സെബാസ്റ്റിൻ, പി.സി. സൗമ്യ, വിജി കെ.വി എന്നിവരും ഡോക്ടർ ജസിം സി.പി, സതീഷ് തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി. 

Vilangad Health Sub-Center dedicated to the nation

Next TV

Related Stories
നാദാപുരം സ്വദേശിനിയെ പീഡിപ്പിച്ച് സ്വർണം കവർന്ന മലപ്പുറം സ്വദേശി പിടിയിൽ

Mar 6, 2026 12:41 PM

നാദാപുരം സ്വദേശിനിയെ പീഡിപ്പിച്ച് സ്വർണം കവർന്ന മലപ്പുറം സ്വദേശി പിടിയിൽ

നാദാപുരം സ്വദേശിനിയെ പീഡിപ്പിച്ച് സ്വർണം കവർന്ന മലപ്പുറം സ്വദേശി...

Read More >>
കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവ്വഹിക്കും

Mar 6, 2026 12:22 PM

കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവ്വഹിക്കും

കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം...

Read More >>
നാടിന് സമർപ്പിച്ചു; നാദാപുരം പഞ്ചായത്തിലെ നവീകരിച്ച ഭൂമിവാതുക്കൽ മുക്ക് - പുതിയോട്ടിൽ മുക്ക് റോഡ് തുറന്നുകൊടുത്തു

Mar 6, 2026 11:04 AM

നാടിന് സമർപ്പിച്ചു; നാദാപുരം പഞ്ചായത്തിലെ നവീകരിച്ച ഭൂമിവാതുക്കൽ മുക്ക് - പുതിയോട്ടിൽ മുക്ക് റോഡ് തുറന്നുകൊടുത്തു

നാദാപുരം പഞ്ചായത്തിലെ നവീകരിച്ച ഭൂമിവാതുക്കൽ മുക്ക് - പുതിയോട്ടിൽ മുക്ക് റോഡ്...

Read More >>
യുദ്ധം അവസാനിക്കട്ടെ; യുദ്ധവിരുദ്ധ പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിച്ച് ടി.ഐ.എം വിദ്യാർത്ഥികൾ

Mar 6, 2026 10:44 AM

യുദ്ധം അവസാനിക്കട്ടെ; യുദ്ധവിരുദ്ധ പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിച്ച് ടി.ഐ.എം വിദ്യാർത്ഥികൾ

യുദ്ധവിരുദ്ധ പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിച്ച് ടി.ഐ.എം വിദ്യാർത്ഥികൾ ...

Read More >>
Top Stories

News Roundup

GCC News