Mar 6, 2026 12:22 PM

നാദാപുരം: (https://nadapuram.truevisionnews.com/) എടച്ചേരി പഞ്ചായത്തിലെ കളിയാം വള്ളി പാലം, തയ്യിൽ പാലം നിർമ്മാണം പ്രവൃത്തി ഇന്ന് വൈകീട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈൻ ഉദ്ഘാടനം നിർവഹിക്കും. എടച്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരികുന്നത്.

കളിയാംവള്ളി പാലത്തിന്റെ ഇരുഭാഗത്തും ജലപാത നിർമ്മാണം നേരത്തെ പൂർത്തിയായതാണ്. ഇവിടെ നിലവിലുള്ള ഇടുങ്ങിയ പാലം ജലഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു . ഈ പാലം പൊളിച്ച് അതേ സ്ഥലത്ത് ദേശീയ ജലപാത മാനദണ്ഡങ്ങൾ പ്രകാരം ആധുനിക ആർച്ച് പാലമാണ് പുതുതായി നിർമ്മിച്ചത്.

നബാർഡ് സ്കീമിൽ 32.86 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഈ പദ്ധതിയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത് പ്രഗൽഭരായ ഊരാളുങ്കൽ സൊസൈറ്റിയാണ്. തയിൽ പാലം നബാർഡ് സ്കീമിൽ 42.02 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതാണ്.

ഇവിടെ നിലവിലുണ്ടായിരുന്ന ഫുട് ബ്രിഡ്ജിനു സമീപമാണ് പുതിയ പാലം നിർമ്മിച്ചത്. ഈ പാലത്തിന്റെ നിർമ്മാണ കരാർ ഏറ്റെടുത്തത് എംഎസ് ബിൽഡേർസ് കാസർകോഡാണ്. നാദാപുരത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ഈ രണ്ടു പാലങ്ങളും സമീപ പ്രദേശങ്ങളുടെ സർവതോൻമുഖമായ വികസനത്തിന് വഴി തെളിക്കും.

Kaliyam Valli Bridge, Thayyil Bridge to be inaugurated this evening

Next TV

Top Stories










News Roundup






GCC News






Entertainment News