യുദ്ധത്തിനെതിരെ കുരുന്നുമനസ്സുകൾ; ഇരിങ്ങണ്ണൂരിൽ ബാലസംഘം യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

യുദ്ധത്തിനെതിരെ കുരുന്നുമനസ്സുകൾ; ഇരിങ്ങണ്ണൂരിൽ ബാലസംഘം യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
Mar 6, 2026 11:55 AM | By Krishnapriya S R

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ലോകമെങ്ങും സമാധാനം പുലരണമെന്ന ആഹ്വാനവുമായി ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂർ കച്ചേരി ബാലവാടിയിൽ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

കുരുന്നുകൾക്കിടയിൽ സമാധാനത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നടത്തിയ പരിപാടിയിൽ യുദ്ധവിരുദ്ധ ചിത്രരചന, മുദ്രാവാക്യ രചന, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവയും ഉൾപ്പെടുത്തിയിരുന്നു. യുദ്ധം വിതയ്ക്കുന്ന നാശങ്ങൾക്കെതിരെ കുട്ടികൾ തങ്ങളുടെ സർഗ്ഗാത്മകതയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത് ശ്രദ്ധേയമായി.

ബാലസംഘം ഏരിയ കൺവീനർ കെ. സുധീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാർവണ സുനിൽ അധ്യക്ഷത വഹിച്ച സദസ്സിൽ ഏരിയ അക്കാദമിക് സമിതി കൺവീനർ ടി.കെ. രഞ്ജിത്ത്, എം. സുനിൽ, ടി.കെ. അമരാജ്, ഇ.എം. രാജീവ് എന്നിവർ സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

മേഖലാ കോ-ഓർഡിനേറ്റർ കെ.കെ. അമൽരാജ് പരിപാടിക്ക് സ്വാഗതം ആശംസിച്ചു.

Children's group organizes anti-war rally in Iringannoor-NEW

Next TV

Related Stories
നാദാപുരം സ്വദേശിനിയെ പീഡിപ്പിച്ച് സ്വർണം കവർന്ന മലപ്പുറം സ്വദേശി പിടിയിൽ

Mar 6, 2026 12:41 PM

നാദാപുരം സ്വദേശിനിയെ പീഡിപ്പിച്ച് സ്വർണം കവർന്ന മലപ്പുറം സ്വദേശി പിടിയിൽ

നാദാപുരം സ്വദേശിനിയെ പീഡിപ്പിച്ച് സ്വർണം കവർന്ന മലപ്പുറം സ്വദേശി...

Read More >>
കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവ്വഹിക്കും

Mar 6, 2026 12:22 PM

കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവ്വഹിക്കും

കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം...

Read More >>
നാടിന് സമർപ്പിച്ചു; നാദാപുരം പഞ്ചായത്തിലെ നവീകരിച്ച ഭൂമിവാതുക്കൽ മുക്ക് - പുതിയോട്ടിൽ മുക്ക് റോഡ് തുറന്നുകൊടുത്തു

Mar 6, 2026 11:04 AM

നാടിന് സമർപ്പിച്ചു; നാദാപുരം പഞ്ചായത്തിലെ നവീകരിച്ച ഭൂമിവാതുക്കൽ മുക്ക് - പുതിയോട്ടിൽ മുക്ക് റോഡ് തുറന്നുകൊടുത്തു

നാദാപുരം പഞ്ചായത്തിലെ നവീകരിച്ച ഭൂമിവാതുക്കൽ മുക്ക് - പുതിയോട്ടിൽ മുക്ക് റോഡ്...

Read More >>
Top Stories

News Roundup

GCC News

Entertainment News