നാദാപുരം: (nadapuram.truevisionnews.com) നാദാപുരം സ്വദേശിനിയെ കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ കവർന്ന് മുങ്ങുകയും ചെയ്ത കേസിൽ മലപ്പുറം സ്വദേശി പിടിയിൽ.
കോട്ടക്കൽ നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടിൽ മുഹമ്മദ് ജസീലിനെയാണ് (34) കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങൾ വഴി യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കഴിഞ്ഞ വർഷം ഏപ്രിലിലാണ് കോഴിക്കോട്ടെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്.
പീഡനത്തിന് ശേഷം യുവതിയുടെ ആറു പവനോളം വരുന്ന സ്വർണാഭരണങ്ങളുമായി ഇയാൾ കടന്നുകളയുകയായിരുന്നു. സമാനമായ രീതിയിൽ മറ്റ് സ്ത്രീകളെയും ഇയാൾ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ടൗൺ ഇൻസ്‌പെക്ടർ പ്രിയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ മറ്റൊരു പരാതി കൂടി നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ജസീലിനെ റിമാൻഡ് ചെയ്തു.
Malappuram native arrested for raping Nadapuram native and stealing gold










































