വാണിമേൽ: (nadapuram.truevisionnews.com) ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ച് ഇ.കെ വിജയൻ എം എൽഎ. സർക്കാറിലും അധികാര കേന്ദ്രങ്ങളിലും യഥാസമയം ഇടപെട്ട് ഉരുൾപൊട്ടൽ ദുരിതം വിതച്ച വിലങ്ങാട് ഗ്രാമത്തിൻ്റെ കണ്ണീരൊപ്പാനുള്ള പദ്ധതികൾക്ക് തുടക്കം. വിലങ്ങാട് പുഴ നവീകരണം ഇന്ന് തുടങ്ങി.

വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് പുഴയിൽ അടിഞ്ഞ് കൂടിയ കല്ലും മരങ്ങളും മാറ്റി പുഴയുടെ ഒഴുക്ക് സുഖമമാക്കുന്നതിന് റവന്യൂ വകുപ്പ് ദുരന്ത നിവാരണ വകുപ്പ് മുഖേന അനുവദിച്ച പ്രവൃത്തികളാണ് തുടങ്ങിയത്.
2 കോടി രൂപയുടെ പ്രവൃത്തികൾ മേജർ ഇറിഗേഷൻ വകുപ്പും, 46 ലക്ഷം രൂപയുടെ പ്രവൃത്തി മൈനർ ഇറിഗേഷൻ വകുപ്പുമാണ് നടപ്പിലാക്കുന്നത്. മഞ്ഞ ചീളി മുതൽ ഉരുട്ടി പാലം വരെയാണ് നിലവിൽ പ്രവൃത്തി നടത്തുന്നത്.
ബാക്കി ഭാഗത്തെ എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് അനുവദിക്കുന്നതിന് ഗവൺമെന്റ്റിൽ സമർച്ചിട്ടുണ്ട്. ഇ.കെ.വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ സൽമ രാജു, ജാൻസി കൊടിമരത്തിങ്കൻ , കെ. ചന്ദ്രബാബു, മൈനർ ഇറിഗേഷൻ എക്സിക്ല്യൂട്ടിവ് എഞ്ചിനിയർ ഗിരീഷ് യു.കെ., എ എക്സി. രഞ്ജിത്ത്.കെ. ഏ. ഇ ബിജേഷ് കെ,.എൻ.പി വാസു, രാജു അലക്സ്, മഞ്ഞ ചീളി ശ്രീകൃഷ്ണ ക്ഷേത്രം ഭാരവാഹികളായ രാജഗോപാൽ, നാരായണൻ എം.കെ എന്നിവർ സംബന്ധിച്ചു.
#Vilangadu #support #Restoration #collapsed #river #begins