പുറമേരി: (nadapuramnews.in ) പുറമേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് വയോജനങ്ങൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കടത്തനാട് രാജാസ് ഹയർ സെക്കൻറി സ്‌കൂളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.കെ ജ്യോതി ലക്ഷ്‌മി ഉദ്ഘാടനം ചെയ്തു.
ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ 10മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നീണ്ട ക്യാമ്പിൽ 200 ആളുകൾ രജിസ്റ്റർ ചെയ്ത് പരിശോധനയ്ക്ക് വിധേയമായി. ഇവരിൽ തിമിരബാധിതർക്ക് സൗജന്യ ശസ്ത്രക്രിയ അനുവദിക്കും.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വിജിഷ കെ.എം അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ഇസ്‌മായിൽ പുളിയം വീട്ടിൽ പദ്ധതി വിശദീകരണം നടത്തി.
മെമ്പർ കൂടത്താം കണ്ടി രവി, ഹെൽത്ത് ഇൻസ്പെക്‌ടർ സുരേന്ദ്രൻ കല്ലേരി എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ആതിര നന്ദി പറഞ്ഞു.
#Notably #puramery #GramaPanchayat #organized #free #eye #checkup #camp