നാദാപുരം: ഇളംപ്രായത്തിലെ നൃത്തച്ചുവടുകൾ വെച്ച് നാടിൻ്റെ പ്രിയങ്കരികളായ സഹോദരിമാരിൽ ഒരാളുടെ ആകസ്മിക വേർപാട് ഉൾകൊള്ളാനാകാതെ വെള്ളൂര്‍ കോടഞ്ചേരി ഗ്രാമം. ആയാടത്തില്‍ വീട്ടിലെ സംഗീതതാളം തേങ്ങലായി. ഉറ്റവർക്ക് കണ്ണീർ ബാക്കിയാക്കി ചന്ദന മടങ്ങി.

ഇന്നലെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കോളേജ് വിദ്യാർത്ഥിനിയും നൃത്ത അധ്യാപികയുമായ ചന്ദനയുടെ മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ശിഷ്യഗണങ്ങളും സഹപാഠികളും ബന്ധുകളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിക്കാൻ എത്തി.
ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന ( 19 ) നെയാണ് ഇന്നലെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മടപ്പള്ളി ഗവ കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ചന്ദന നൃത്ത അധ്യാപികകൂടിയായിരുന്നു .
ഇന്നലെ രാവിലെ 9 മണിയോടെ വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് ടീച്ചറെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ഈ ബേക്കറിയിൽ ജോലിചെയ്യുന്ന അച്ഛൻ എടച്ചേരിയിലായിരുന്നു. ഈ സമയം അമ്മ ആശുപത്രിയിൽ പോയതായിരുന്നു. ചന്ദനയുടെ മരണകാരണം വ്യക്തമല്ല .
നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#chandhana #death #vellur