നാദാപുരം : സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ കല്ലാച്ചി തർബിയ്യത്തുസ്സിബിയൻ മദ്രാസ്സയിൽ 5,7,10 ക്ലാസുകളിലായി 8 ടോപ്പ് പ്ലസ്, 41 ഡിസ്റ്റിംഗ്ഷൻ, 28 ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ മികച്ച നേട്ടമാണ് ലഭിച്ചത്.

5,7,10,പ്ലസ് ടു ക്‌ളാസ്സിലെ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു . ടോപ് പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും തർബിയ്യത്ത്‌സിബിയാൻ മദ്രസ്സ കമ്മിറ്റി വീട്ടിൽ ചെന്ന് അനുമോദിച്ചു .
മുഹമ്മദ് മുസ്തഫ ചീറോത്ത്, മുഹമ്മദ് റാനിഷ് പോതുകണ്ടിയിൽ, ആദിൻ നിഷാദ് കൊപ്രക്കളമുള്ളതിൽ, ആഫിയത്തു അൽ സ്വഫ്‌വ പുത്തലത്ത്, മഹ്ദിയ ഫാത്തിമ മത്തത്ത് , ഷഹദ ഫാത്തിമ എടവത്ത് , സംഹ ഫാത്തിമ പെരുവണ്ണൂർ, നാഫിഅ മറിയം വേങ്ങേരി, എന്നീ കുട്ടികൾക്കാണ് ടോപ് പ്ലസ് ലഭിച്ചത് .
ടോപ് പ്ലസ് കരസ്ഥമായാക്കിയ വിദ്യാർത്ഥികൾക്ക് മദ്രസ്സ കമ്മിറ്റിയുടെ ഉപഹാരം മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി സി കെ നാസർ നൽകി .
ടി അസീസ് , ആനാണ്ടി അബ്ദുല്ല , സദ്ർ മുഅല്ലിം സാലിം മേനക്കോത്ത് , ജലീൽ വഹബി , അഫ്നാസ് മൗലവി ,ഹാരിസ് മൗലവി , സുബൈർ വഹബി , പി കെ സമീർ , അസ്‌കർ പോതുകണ്ടി , മുഹമ്മദ് ആനാണ്ടി എന്നിവർ സംബന്ധിച്ചു .
#Samastha #Public #Examination #Kallachi #TS #Madrasah #achieves #excellent #results #Top #Plus #winners #congratulated