നാദാപുരം:(nadapuram.truevisionnews.com)ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ നാദാപുരം പഞ്ചായത്ത് എട്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ജനകീയ കവചം തീർത്തു. നാദാപുരം റെയിഞ്ച് എക്സൈസ് ഓഫിസർ അനിമോൻ ആന്റണി ഉൽഘാടനം ചെയ്തു.

സിനിയർ സിവിൽ പോലിസ് ഓഫീസർ ബിജു പി പി , പപ്പൻ നരിപ്പറ്റ, വത്സൻ മാസ്റ്റർ, സൂപ്പി കെ എന്നിവർ സംസാരിച്ചു, KM കെ എം രാജൻ സ്വാഗതവും സി അശോകൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു. കെ സി അജീഷ് നന്ദി പറഞ്ഞു . വാർഡ് അടിസ്ഥാനത്തിൽ ജനകീയ സമതിയുടെ നേതൃത്വത്തിൽ തുടർ പരിശോധനകൾ നടത്താനും അയൽ സഭകൾകേന്ദ്രികരിച്ച് സ്ക്വാഡുകൾ രൂപികരിക്കാനും തീരുമാനിച്ചു .
ഭാരവാഹികൾ : കൺവീനർ : എ കെ ബിജിത്ത് , ജോ കൺവീനർ : സൂപ്പി കണ്ടോത്ത്, ചെയർമാൻ : സി അശോകൻ മാസ്റ്റർ , വൈ: ചെയർമാൻ : അജീഷ് കെ സി
#People#shield #against #drug #abuse #Nadapuram#Squads#formed