എടച്ചേരി:(nadapuram.truevisionnews.com) എടച്ചേരി വേങ്ങോളിയിൽ ജാഗ്രതാ സമിതിയും ജനമൈത്രി പോലീസ് എടച്ചേരിയും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയും ജാഗ്രതാ ജ്വാലയും ശ്രദ്ധേയമായി.
സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. എടച്ചേരി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ശ്രീ. ഷീജു. ടി കെ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഗംഗാധരൻ കുന്നത്ത്, മുരളി, മനോജ് നാച്ചുറൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ രതീശൻ മടപ്പള്ളി, ജനമൈത്രി പോലീസ് ഓഫീസർ അനീഷ് എന്നിവർ സംസാരിച്ചു.
ശ്രീജിൽ ടി, ബിനീഷ് പി കെ സി, രതീപ് പി കെ, ശ്രീജേഷ് ടി എന്നിവർ നേതൃത്വം നൽകി.
#Vigilance #Flame#Antidrug #rally#Edacherry #becomes #notable