ചെക്യാട്: (nadapuram.truevisionnews.com) ചെക്യാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് വികസന സമിതിയുടെയും കല്ലാച്ചി ഭാവന ഡ്രൈവിംഗ് സ്കൂളിന്റെയും പയന്തോങ് ടിവിഎസ് എലൻ മോട്ടോഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ഡ്രൈവിംഗ് പരിശീലന പദ്ധതിക്ക് തുടക്കമായി.
ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രദേശത്തെ ഉദ്യോഗാർത്ഥികൾക്ക് ഡ്രൈവിംഗിൽ വിദഗ്ദ്ധ പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം വടകര ആർ.ടി.ഒ പി. രാജേഷ് നിർവഹിച്ചു. ചടങ്ങിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ദ്രയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.പി. കുമാരൻ, എലൻ മോട്ടോഴ്സ് ബ്രാഞ്ച് മാനേജർ അരുൺ കെ.പി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
Driving training project begins in Chekyad Grama Panchayat











































