നാദാപുരം: (nadapuram.truevisionnews.com) പ്രവാസിക്ക് വണ്ടി ചെക്ക് നൽകി കബളിപ്പിച്ച കേസിലെ പ്രതി ഇരട്ടി തുക നൽകണമെന്ന് കോടതി ഉത്തരവ്. അബുദാബിയിലെ വ്യാപാരിയും വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ പി ടി എ പ്രസിഡണ്ടുമായ കുയ്തേരിയിലെ കൊയിലോത്താൻ കണ്ടി മജീദിന്റെ പരാതിയിൽ വരിക്കോളി ഒമ്പതു കണ്ടം സ്വദേശിനി പറമ്പത്ത് സുശീലയ്ക്ക് എതിരെയാണ് വിധി.

മജീദിനെ 12 ലക്ഷം രൂപയുടെ വണ്ടി ചെക്കാണ് സുശീല നൽകിയത്. 24 ലക്ഷം രൂപ നൽകണമെന്നാണ് കോടതി ഉത്തരവ്. കുറ്റ്യാടിയിൽ അലങ്കാര മത്സ്യവും ചെടികളും വില്പന കട നടത്തിയിരുന്ന സുശീല വ്യാപാരം കൂടുതൽ അഭിവൃദ്ധിപ്പെടുത്താൻ എന്നു പറഞ്ഞു മജീദിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
തുടർന്ന് അഡ്വക്കേറ്റ് വികെ അബ്ദുൽ ലത്തീഫ് മുഖേന മജീദ് കോടതിയെ സമീപിക്കുകയായിരുന്നു. മജീദിന്റെ പരാതി പരിഗണിച്ചാണ് മജിസ്ട്രേറ്റ് യദു കൃഷ്ണൻ വിധി പുറപ്പെടുവിച്ചത്. തുക നൽകിയില്ലെങ്കിൽ 6 മാസം കഠിനതടവ് അനുഭവിക്കണം
#Vehicle #check #expatriate #varikoli #native #Sushila #ordered #pay #compensation