നാദാപുരം:(nadapuram.truevisionnews.com) പുണ്യമാസത്തിൽ പതിവ് തെറ്റാത കാരുണ്യം. ഈ വർഷവും പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് വനിതാ ലീഗ് 130500 രൂപ കൈമാറി.

കല്ലുമ്മൽ പത്താം വാർഡ് വിനതാ ലീഗ് കമ്മിറ്റിയാണ് പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് 130500 രൂപ നൽകിയത്. വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് നാസിയ അഹമ്മദ് ഡയാലിസിസ് സെൻ്റർ ട്രഷറർ അഹമ്മദ് പുന്നക്കൽന് തുക കൈമാറി.
പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ, ഡയാലിസിസ് സെൻ്റർ പഞ്ചായത്ത് കോ ഓർഡിനേറ്റർ ഷഫീഖ് പള്ളിക്കൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി, ടി കെ സൂപ്പി മാസ്റ്റർ, വി പി ഹമീദ് ഹാജി, അബൂബക്കർ ചെറുവത്ത്, അമ്മദ് കുട്ട്യാപ്പണ്ടി, ആരിഫ പറമ്പത്തപീടികയിൽ, അഫ്സത്ത് ഇല്ലത്ത്, ശംഷീറ പി പി, റസിയ പി പി, മാനേജർ അജ്നാസ്, മുഹമ്മദ് ശീറാസി തുടങ്ങിയവർ പങ്കെടുത്തു .
#Womens #League #donates #fund #Parakkadav #Shihabthangal #Dialysis #Center