നാദാപുരം: (nadapuram.truevisionnews.com) കുറ്റിപ്രത്തിൻ്റെ ഗ്രാമ വീഥികൾ പഞ്ചാക്ഷരീ മന്ത്രങ്ങളാൽ മുഖരിതം. താലങ്ങളിൽ നെയ്യ് വിളക്കുകളുമേന്തി ആയിരത്തോളം വനിതകൾ അണി നിരന്ന നാമ ജപയാത്ര നാടിന് ഉണർവേകി. ബാലികമാരും മുതിർന്ന പൗരൻമാരും ഉൾപ്പെടെ വിവിധ പ്രായത്തിലുള്ളവർ പങ്കെടുത്ത നാമ ജപയാത്ര നാരീ ശക്തി വിളിച്ചോതി.

പാറയിൽ പരദേവത ശിവക്ഷേത്രം നവീകരണ കലശത്തിൻ്റെ ഭാഗമായിട്ടാണ് നാമ ജപ യാത്ര സംഘടിപ്പിച്ചത്. വൈകുന്നേരം 5.30നു കോട്ടയിൽ ദേവീ ക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെട്ട നാമ ജപ യാത്രയ്ക്ക് ബ്രഹ്മശ്രീ പേരൂർ ദാമോദരൻ നമ്പൂതിരിപ്പാട് പ്പാട് ഭദ്രദീപം കൈമാറി.
ചടങ്ങിൽ പാറയിൽ ക്ഷേത്രം മേൽ ശാന്തി രാജേഷ് നമ്പൂതിരി, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വിജയൻ പൊന്നങ്കോട്ട് , കോട്ടയിൽ ദേവീ ക്ഷേത്രം പ്രസിഡന്റ് രാജൻ മാസ്റ്റർ, പ്രഭാകരൻ തങ്ങം കണ്ടിയിൽ, ബിന്ദു സി കെ, ഹേമരാജ്, രാമകൃഷ്ണൻ ആരതി , അമ്പലകുളങ്ങര ക്ഷേത്രം പ്രസിഡൻ്റ് അനന്തൻ , പ്രദീപൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
#Faces #filled #Panchakshari #mantras #Around #thousand #women #participate #Namajapayatra