നാദാപുരം: (nadapuram.truevisionnews.com) വരിക്കോളി പ്രതിഭ ലൈബ്രറി ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ചരിത്ര പ്രദർശനവും പ്രാദേശിക ചരിത്ര ക്ലാസും സംഘടിപ്പിച്ചു. മലബാറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കളുടെ ഫോട്ടോ പ്രദർശനം പുതിയ അറിവുകൾ പകർന്നു നൽകുന്ന വയായിരുന്നു.

പുരാവസ്തു വിദഗ്ധൻ എൻ കെ രമേശ് കടത്തനാടിന്റെ പ്രാദേശിക ചരിത്രം, നരവംശ ശാസ്ത്ര ചരിത്രം എന്നിവയെ പ്രതിപാദിച്ചു കൊണ്ടുള്ള ക്ലാസ്സ് നൽകി. പ്രദർശനം വാർഡ് മെമ്പർ ടി ലീന ഉദ്ഘാടനം ചെയ്തു. ശ്രീജേഷ് സി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ നാരായണൻ അധ്യക്ഷനായിരുന്നു. കെ രാജൻ നന്ദി പ്രകാശിപ്പിച്ചു
#Pratibha #Library #anniversary #History #exhibition #organized