തൂണേരി: (nadapuram.truevisionnews.com) കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ കുടുംബ സംഗമവും കൂട്ടായ്മയും തൂണേരി നെയ്യമൃത് മഠത്തിൽ നടന്നു. മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പ്രദീപ് കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാട് തിരി തെളിയിച്ചു.

സമിതി ജനറൽ സെക്രട്ടറി പ്രവീൺകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യാതിഥി കൊട്ടിയൂർ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ, എൻഎസ്എസ് വടകര താലൂക്ക് യൂണിയൻ പ്രസിഡന്റ് ശശീന്ദ്രൻ നമ്പ്യാർ, സെക്രട്ടറി കെ.എം.വിനോദ്, എടവന മഠം കാരണവർ രാമകൃഷ്ണൻ, വിഷ്ണുമംഗലം മഠം കാരണവർ രാഘവക്കുറുപ്പ്, തൂണേരി വേട്ടക്കുരു മകൻ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി പത്മനാഭൻ നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു.
ക്ഷേത്രമേൽശാന്തിയും കവിയുമായ ശ്രീനിവാസൻ തൂണേരിയെയും പ്രശസ്ത വിജയം നേടിയ വിദ്യാർഥികളെയും മറ്റ് പ്രതിഭകളെയും ഉപഹാരം നൽകി അനുമോദിച്ചു. നെയ്യമൃത് മഠം കാരണവന്മാരെയും പ്രത്യേക ക്ഷണിതാക്കളെയും ആദരിച്ചു. കലാവിരുന്നും അരങ്ങേറി. വിശ്വമോഹന കുറുപ്പ് സ്വാഗതവും ജനറൽ കൺവീനർ കുഞ്ഞിക്കേളു കുറുപ്പ് നന്ദിയും പറഞ്ഞു.
#Neyyamrut #Samiti #organized #family #reunion #gathering