വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും

വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും
Apr 3, 2025 10:11 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ചൊവ്വാഴ്ച രാത്രിയോടെയാണ് ഡൽഹിയിൽ കണ്ടെത്തിയത്.

ചെറുമോത്ത് കുറുങ്ങോട്ടു സക്കീറിൻ്റെ ഭാര്യ ഹാഷിദയാണ് മക്കളായ ലുക്‌മാൻ, മെഹറ ഫാത്തിമ എന്നിവരെയും കൂട്ടി വീട് വീട്ടിറങ്ങിയത്. ഭർത്താവിൻ്റെ കൂടെ ഖത്തറിലായിരുന്ന ഇവർ ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. മക്കൾക്ക് പെരുന്നാൾ വസ്ത്രം വാങ്ങിക്കാൻ എന്ന് പറഞ്ഞാണ് ശനിയാഴ്ച ഇവർ വീട്ടിൽ നിന്ന് പോയത്.

വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച വൈകിട്ട് ഇവർ യശ്വന്ത് പൂരിലേക്ക് ട്രെയിൻ വഴി പോയതായും അവിടെ ഒരു എ ടി എം കൗണ്ടറിൽ നിന്ന് 10000 രൂപ പിൻവലിച്ച ശേഷം മറ്റൊരു ട്രെയിനിൽ ഡൽഹിയിലേക്ക് യാത്ര ചെയ്തതായും വിവരം ലഭിച്ചിരുന്നു.

വിവരം അറിഞ്ഞു ഭർത്താവ് സക്കീർ ഖത്തറിൽ നിന്ന് ഡൽഹിയിൽ എത്തിയിരുന്നു. ഇദ്ദേഹമാണ് ചൊവ്വാഴ്ച രാത്രി ഹാഷിദയെയും മക്കളെയും കണ്ടെത്തിയതായി പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് ഇവരെയും കൂട്ടി വളയം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഭർത്താവ് സക്കീറിനോട്  പൊലീസ് ആവശ്യപ്പെടുകയായിരുന്നു .

ഇന്നലെയാണ് ഇവർ നാട്ടിലേക്ക് തിരിച്ചത് . കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്ന് പോലീസ് പറഞ്ഞു.

#woman #children #left #home #Valayam #produced #Valayam #police #station #today

Next TV

Related Stories
ഓണച്ചന്തയ്ക്ക് ഒരുങ്ങി; നാദാപുരത്ത് ഓണം വിപണന മേളയ്ക്ക് നാളെ തുടക്കമാകും

Aug 31, 2025 09:48 PM

ഓണച്ചന്തയ്ക്ക് ഒരുങ്ങി; നാദാപുരത്ത് ഓണം വിപണന മേളയ്ക്ക് നാളെ തുടക്കമാകും

നാദാപുരത്ത് ഓണം വിപണന മേളയ്ക്ക് നാളെ തുടക്കമാകും...

Read More >>
മികച്ച നേട്ടം; മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വിനായകിനെ അനുമോദിച്ചു

Aug 31, 2025 09:10 PM

മികച്ച നേട്ടം; മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വിനായകിനെ അനുമോദിച്ചു

മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി അഭിമാനമായി വിനായക് എസ്...

Read More >>
നാളെ ഉദ്ഘാടനം; വാണിമേലിൽ സെപ്റ്റംബർ നാല് വരെ ഓണച്ചന്ത സംഘടിപ്പിക്കുന്നു

Aug 31, 2025 05:29 PM

നാളെ ഉദ്ഘാടനം; വാണിമേലിൽ സെപ്റ്റംബർ നാല് വരെ ഓണച്ചന്ത സംഘടിപ്പിക്കുന്നു

വാണിമേലിൽ സെപ്റ്റംബർ നാല് വരെ ഓണച്ചന്ത സംഘടിപ്പിക്കുന്നു...

Read More >>
വർണാഭമായി; ഓണാഘോഷ പരിപാടിയുമായി നാദാപുരം എൽ.ഐ.സി

Aug 31, 2025 04:33 PM

വർണാഭമായി; ഓണാഘോഷ പരിപാടിയുമായി നാദാപുരം എൽ.ഐ.സി

ഓണാഘോഷ പരിപാടിയുമായി നാദാപുരം...

Read More >>
ഓണം സി.ഡി.എസിനൊപ്പം; എടച്ചേരിയിൽ ഓണം വിപണന മേള തുടങ്ങി

Aug 31, 2025 02:51 PM

ഓണം സി.ഡി.എസിനൊപ്പം; എടച്ചേരിയിൽ ഓണം വിപണന മേള തുടങ്ങി

എടച്ചേരിയിൽ ഓണം വിപണന മേള തുടങ്ങി...

Read More >>
ഓണസദ്യ ഒരുക്കാം; കല്ലാച്ചി മാർക്കറ്റിൽ ഓണചന്തയ്ക്ക് തുടക്കം

Aug 31, 2025 02:21 PM

ഓണസദ്യ ഒരുക്കാം; കല്ലാച്ചി മാർക്കറ്റിൽ ഓണചന്തയ്ക്ക് തുടക്കം

കല്ലാച്ചി മാർക്കറ്റിൽ ഓണചന്തയ്ക്ക് തുടക്കം ...

Read More >>
Top Stories

News Roundup

//Truevisionall