എടച്ചേരി: (nadapuram.truevisionnews.com) എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് നാല് മണിക്കൂർ നീണ്ട് നിന്ന വിവിധ കലാപരിപാടികളോടെ എടച്ചേരി സെൻട്രൽ എൽ പി സ്കൂൾ വാർഷിക ആഘോഷം കൊണ്ടാടി.

ചടങ്ങിൽ ടാലൻറ് സെർച്ച് , എൽ എസ് എസ് എന്നീ മത്സര പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. പി ടി എ പ്രസിഡണ്ട് സുനീഷ് സർട്ടിഫിക്കറ്റ് വിതരണം നടത്തി.
പ്രധാനാധ്യാപിക സിൽജ എസ്, മറ്റ് അധ്യാപകരായ ഷിനി എം സി, അമർജിത്ത് എം, അശ്വിനി എസ് ആർ,സുബൈർ പെരുമുണ്ടശ്ശേരി,അനീഷ് വള്ളിൽ എന്നിവർ സംസാരിച്ചു.
#Children #celebrate #annual #day #Edacherry #Central #LP #School