ആഘോഷത്തിന് ഒരുങ്ങി; സിസിയുപി സ്‌കൂൾ വാർഷികാഘോഷത്തിന് ഇന്ന് തുടക്കം

ആഘോഷത്തിന് ഒരുങ്ങി; സിസിയുപി സ്‌കൂൾ വാർഷികാഘോഷത്തിന് ഇന്ന് തുടക്കം
Apr 5, 2025 10:15 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) സിസിയുപി സ്‌കൂളിന്റെ 96-ാം വാർഷികാഘോഷം ഇന്നും നാളെയും വിവിധ പരിപാടികളോടെ നടക്കും. ഇന്ന് പ്രതിഭ സംഗമവും അനുമോദനവും തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യന്റെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.

തുടർന്ന് ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. ഏപ്രിൽ ആറിന് വൈകുന്നേരം മൂന്ന് മണിക്ക് ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അറബിക് അധ്യാപകനായ എം.എ ലത്തീഫിനുള്ള യാത്രയയപ്പ് പരിപാടിയും വാർഷികാഘോഷ സമാപനവും ഇ.കെ വിജയൻ എംഎൽഎയുടെ അധ്യക്ഷതയിൽ ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ വിവധ എൻഡോവ്മെന്റ് വിതരണവും നടക്കും. തുടർന്ന് വിദ്യാർഥികളുടെ മെഗാ ഒപ്പനയും നൃത്തമാമാങ്കവും അമ്മമാരുടെ തിരുവാതിരയും മ്യൂസിക്‌സ്പോട്ടും (ഗാനമേള) അരങ്ങേറും. ഒന്നാം ക്ലാസിലെ കുട്ടികൾ അവരുടെ ഭാവനയിൽ വിരിഞ്ഞ മനോഹരമായ കഥാസമാഹരമായ 'ഒന്നഴക് 'ഷാഫി പറമ്പിൽ എംപി പ്രകാശനം ചെയ്യും.

#CCUP #school #anniversary #celebrations #begin #today

Next TV

Related Stories
അന്യായമായ കോർട്ട് ഫീ  വർദ്ധനവ് പിൻവലിക്കണം -ബാർ അസോസിയേഷൻ

Apr 5, 2025 08:43 PM

അന്യായമായ കോർട്ട് ഫീ വർദ്ധനവ് പിൻവലിക്കണം -ബാർ അസോസിയേഷൻ

വില വർദ്ധിപ്പിച്ചത് വ്യവഹാരികൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്....

Read More >>
 സി സി യു പി സ്കൂൾ വാർഷികാഘോഷം; പ്രതിഭ സംഗമം ശ്രദ്ധേയമായി

Apr 5, 2025 08:10 PM

സി സി യു പി സ്കൂൾ വാർഷികാഘോഷം; പ്രതിഭ സംഗമം ശ്രദ്ധേയമായി

അവധിക്കാല കായിക പരിശീലനത്തിന്റെ്റെ ലോഗോ ഡി ഡി ഇ പ്രകാശനം...

Read More >>
 ജനം ദുരിതത്തില്‍; കല്ലാച്ചി ടൗണ്‍ വികസന പ്രവൃത്തി സ്തംഭനത്തില്‍

Apr 5, 2025 03:52 PM

ജനം ദുരിതത്തില്‍; കല്ലാച്ചി ടൗണ്‍ വികസന പ്രവൃത്തി സ്തംഭനത്തില്‍

റോഡ് പണിക്കിറക്കിയ നിര്‍മാണ സാമഗ്രികള്‍ പലയിടങ്ങളിലായി കിടക്കുകയാണ്....

Read More >>
നാടിന് ആഘോഷമായി; പുറം കാവൽ മഹാവിഷ്ണു ക്ഷേത്രം വാർഷികാഘോഷം ശ്രദ്ധേയമായി

Apr 5, 2025 03:17 PM

നാടിന് ആഘോഷമായി; പുറം കാവൽ മഹാവിഷ്ണു ക്ഷേത്രം വാർഷികാഘോഷം ശ്രദ്ധേയമായി

ക്ഷേത്രം തന്ത്രി കോറമംഗലം കൃഷ്ണശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിപുലമായി...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 5, 2025 02:53 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories

News Roundup