വിലങ്ങാട്: (nadapuram.truevisionnews.com) വേനൽ ചൂട് കനക്കുന്നതിനിടെ വിലങ്ങാട് തേങ്ങാ കൂടക്ക് തീ പിടിച്ചു. മൂവായിരത്തോളം തേങ്ങയും 250 കിലോ റബ്ബർ ഷീറ്റുകളും കത്തിനശിച്ചു.

വിലങ്ങാട് നെല്ലിക്കവല വായാട്ടിലെ കർഷകനായ ജെയിൻ മാമ്പള്ളിയുടെ തേങ്ങാ കൂടക്കാണ് തീ പിടിച്ചത് . പെട്ടെന്നുണ്ടായ കാറ്റിൽ തീ ആളിപ്പടർന്നതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. ശനിയാഴ്ച്ച പുലർച്ചക്കാണ് തീപിടുത്തമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാർ തീയണച്ചു.
#Coconut #hut #catches #fire #sheets #burnt