തൂണേരി: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾവീണ വിജയനെ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അശോകൻ തൂണേരി, വി കെ രജീഷ്, പി കെ സുജാത ടീച്ചർ, സുധ സത്യൻ, അഭിഷേക് എൻ കെ, സുരേന്ദ്രൻ കോളോത്ത്, രാമദാസ് എൻ കെ, ലിഷ കുഞ്ഞിപുരയിൽ, രജില കിഴക്കും കരമൽ, കെ മധു മോഹനൻ, ടി പി താഹിർ, നാരായണൻ കണ്ണങ്കൈ എന്നിവർ നേതൃത്വം നൽകി
#Masapadi #case #Congress #protests #Thuneri #demanding #CM #resignation