നാദാപുരം: (nadapuram.truevisionnews.com) സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുന്ന ഈ കാലത്ത് കോടതിയിൽ കോർട്ട് ഫീയിൽ ഭീമമായ വർദ്ധനവ് വരുത്തിയത് പിൻവലിക്കണമെന്ന് നാദാപാരം ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. വില വർദ്ധിപ്പിച്ചത് വ്യവഹാരികൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്.

ഹരജികൾക്കും മറ്റ് അന്യായങ്ങൾ ഫയൽ ചെയ്യാനും, ജാമ്യമെടുക്കാനും പോലും ഭീമമായ സംഖ്യ ഈ ഇനത്തിൽ നൽകേണ്ടി വരുന്നത് കുടുംബകോടതികളും മറ്റു സിവിൽ വ്യവഹാരങ്ങളിലും ഒക്കെ വരുത്തിയിരിക്കുന്ന ഭീമമായ വർദ്ധനവ് കക്ഷികൾക്ക് കോർട്ട് ഫീ ചാർജ്ജ് വർദ്ധിപ്പിച്ചത് താങ്ങാവുന്നതിനപ്പുറമാണ്.
അതിനാൽ ഈ വർദ്ധനവ് ഉടനെ പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡൻ്റ് പ്രമോദ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ ഷനോജ് നാവത്ത്, അഖിലേഷ് , ജിഷി ൻബാബു, രേഷ്ന, ശിവലത, മുഹമ്മദലി എന്നിവർ സംസാരിച്ചു
#Unjust #court #fee #hike #should #withdrawn #Bar #Association