May 15, 2025 06:55 PM

നാദാപുരം : (nadapuram.truevisionnews.comവിനോദ യാത്രക്കിടെ പതിമൂന്ന്കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ ജമ്മു പൊലീസ് അറസ്റ്റ് ചെയ്ത സ്കൂൾ അധ്യാപകനെ സസ്പെൻ്റ് ചെയ്തു.

രണ്ടുവർഷം മുമ്പ് കുടുംബ സുഹൃത്തുക്കൾ ഒന്നിച്ചുള്ള വിനോദയാത്രയ്ക്കിടയിൽ ഉണ്ടായ സംഭവത്തെ ആസ്പദമാക്കി പോലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെതിരെ നടപടിയെടുക്കാൻ പേരോട് എം.ഐ. എം. മാനേജ്മെൻ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.

വടകര കോട്ടക്കൽ സ്വദേശിയും പേരോട് എം.ഐ. എം. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ യു.ടി. അഷ്റഫ് (45) നെ അന്വേഷ ണവിധേയമായി സസ്‌പെൻ്റ് ചെയ്തതായി മാനേജ്മെൻ്റ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.



വിവാദത്തിലേക്ക് സ്കൂളിനെ വലിച്ചിഴയ്ക്കരുത്.

സ്കൂളിലെ പഠനയാത്രയ്ക്കിടെ ഉണ്ടായ സംഭവവികാസമാണെന്ന

തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത് ശരിയല്ല.സുഹൃത്തുകൾ ഒന്നിച്ച് നടത്തിയ യാത്രയിലെ സംഭവമാണിത്. സ്കൂളുമായി യാതൊരു ബന്ധവും ഇതിനില്ല.




നാദാപുരം മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന എം ഐ എം സ്ഥാപനങ്ങൾ നാടിന് വലിയ മുതൽക്കൂട്ടാണ്. പൊതുജനങ്ങളുടെ നിസ്സീമമായ സഹകരണം കൊണ്ടാണ് ഇത്രമേൽ ഉയർച്ച കൈവരിക്കാൻ എം ഐ എം സ്ഥാപനങ്ങൾക്ക് കഴിഞ്ഞത്. തുടർന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും ഈ സ്ഥാപനത്തോടൊപ്പം ഉണ്ടാകണമെന്നും മാനേജ്മെൻ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

POCSO case against teacher Dont drag the school into controversy Management

Next TV

Top Stories










News Roundup