നാദാപുരം: (nadapuram.truevisionnews.com) ഇനി സ്കൂളിലേക്ക് പുത്തൻ പഠനോപകരണങ്ങളോടെ പോകാം. കേരള സർക്കാർ കൺസ്യൂമർ ഫെഡ് സഹകരണത്തോടെ ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് പാറക്കടവിൽ സ്പെഷ്യൽ സ്റ്റുഡൻ്റ് മാർക്കറ്റ് ആരംഭിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡൻ്റ് പി സുരേന്ദ്രൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ, ഡയറക്ടർമാരായ കെ.പി. മോഹൻദാസ്, കുയ്യങ്ങാട്ട് കുഞ്ഞബ്ദുല്ല, ബ്രാഞ്ച് മാനേജർമാരായ പി ബിന്ദു, കെ.പി രാജീവൻ, പി.കെ സിൻസിൽ, ടി. ദിഗേഷ്, കെ രമേശൻ, കെ രജിന എന്നിവർ സംസാരിച്ചു.
Chekyad Bank Student Market inaugurated