കല്ലാച്ചി: (nadapuram.truevisionnews.com) എൽ എസ് എസ്,യു എസ് എസ് പരീക്ഷയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും വാർഡ് മെമ്പർ അനുമോദിച്ചു.

മുഹമ്മദ് എടവത്ത്കണ്ടി,മുഹമ്മദ് റൈസാൻ തയ്യുള്ളതിൽ, ജാൻവി കല്ലുകൊത്തിയ പറമ്പത്ത്, ജിഷോൻ മാവിലപ്പാടി,മുഹമ്മദ് തമീം ചാത്തോത്ത് എന്നീ കുട്ടികൾക്കാണ് വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിൽ ചെന്ന് ഉപഹാരം നൽകി അനുമോദിച്ചത് .
വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി,,അബൂ ഹാജി കാപ്പാരോട്ട്, പി കെ ഹാരിസ്, ഇ കെ സലീം, മഹമൂദ് മത്തത്ത്, ഇ കെ സഫ് വാൻ എന്നിവർ സംബന്ധിച്ചു
Congratulation winners LSS USS exams