വളയം: (nadapuram.truevisionnews.com) കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. ദിവസം 710 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം. പ്രതിമാസ വേതനം പരമാവധി 19,170 രൂപ.
അപേക്ഷ, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവ സഹിതം മെയ് 26ന് രാവിലെ 11ന് വളയം പഞ്ചായത്തിലെ കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയന്‍ ഓഫീസില്‍ നടക്കുന്ന പ്രായോഗിക പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം.
Vacancy post Cook KAP 6th Battalion