വാണിമേൽ:(nadapuram.truevisionnews.com) പ്രാദേശിക സർക്കാരുകളായ ഗ്രാമപഞ്ചായത്തുകളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന കേരള സർക്കാറിന്റെ നയം തിരുത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. കെ. നവാസ് പറഞ്ഞു. ലോക്കൽ ഗവർണ്മെന്റ് മെമ്പേഴ്‌സ് ലീഗ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സഭ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേണ്ടത്ര മുന്നൊരുക്കമില്ലാതെയും, ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം ലഭിക്കാതെയും കെ സ്മാർട് സംവിധാനം നടപ്പിലാക്കിയത് കാരണം പഞ്ചായത്തിന്റെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്നും കെ. കെ. നവാസ് പറഞ്ഞു.


എം. കെ. മജീദ് അധ്യക്ഷം വഹിച്ചു. വി. കെ. മൂസ്സ മാസ്റ്റർ സ്വാഗതം പറഞ്ഞു. അഷറഫ് കൊറ്റാല, ഫാത്തിമ കണ്ടിയിൽ, മുഫീദ ടി. കെ, റസാഖ് പറമ്പത്ത്, റംഷിദ് ചേരാനണ്ടി, സൂപ്പി കല്ലിൽ, സുഹ്‌റ തണ്ടന്റെ വിട, മൊയ്‌ദു നടുക്കണ്ടി, എം. പി. സൂപ്പി, ഷൌക്കത്ത് കെ. കെ, മഹമൂദ് പി. ടി എന്നിവർ സംസാരിച്ചു.
The government policy of suffocating the grama panchayath should be corrected KK Nawaz