നാദാപുരം :(nadapuram.truevisionnews.com) ഇലക്ട്രിക്കൽ വയർമാൻ ആൻ്റ് സൂപ്പർവൈസേർസ് അസോസിയേഷൻ (സി.ഐ.ടി.യു) നാദാപുരം ഏരിയ സമ്മേളനം നാദാപുരത്ത്. സമ്മേളന വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു.
ഏരിയ പ്രസിഡണ്ട് എസ് കെ മനോജൻ്റ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ടിവിജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.കെ ഷാജു സ്വാഗതം പറഞ്ഞു .


സമ്മേളനം നാദാപുരം മൊയിൻകുട്ടി വൈദ്യർ സ്മാരക ഹാളിൽ ജൂലായ് 15 ന് രാവിലെ 9.30 മുതൽ നടക്കും. യൂണിയൻ മെമ്പർമാരുടെ മക്കളായ ഉന്നത വിജയികളെ സമ്മേളന വേദിയിൽ അനുമോദിക്കും.
കൺവീനർ വടക്കയിൽ വിനു, ചെയർമാൻ എസ് കെ മനോജ്, വൈസ് ചെയർമാൻ ചന്ദ്രജിത്ത് എടച്ചേരി, ജോയിന്റ് കൺവീനർ ദിജിൽ, ട്രഷറർ സത്യൻ പി എന്നിവരെ സ്വാഗത സംഘംഭാരവാഹികളായി തെരഞ്ഞെടുത്തു
Electrical Wiremen and Supervisors Association conference in Nadapuram