പുറമേരി: (nadapuram.truevisionnews.com) പുറമേരി പഞ്ചായത്ത് കുടുംബശ്രീ സി ഡിഎസ് നടപ്പിലാക്കുന്ന 'ഓണക്കനി നിറപ്പൊലിമ' പദ്ധതിയുടെ പുറമേരി പഞ്ചായത്ത് സിഡിഎസുതല ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം എം ഗീത ഉദ്ഘാടനം ചെയ്തു.
ഓണം വിപണി ലക്ഷ്യമാക്കിയാണ് പുകൃഷി നടത്തുന്നത്. സിഡിഎസ് ചെയർപേഴ്സൺ കെ സ്വപ്ന അധ്യക്ഷയായി. കൃഷി സിആർപി പങ്കജവല്ലി, ബ്ലോക്ക് കോ-ഓർഡിനേറ്റർ ടി പി അർജുൻ, സജിത കര്യാത്ത് എന്നിവർ സംസാരിച്ചു
Kudumbashree CDS cultivation begins in the purameri