പുറമേരി : വിലാതപുരത്തെ പ്രധാന റോഡുകളായ വിലാതപുരം കുറുവമ്പത്ത് താഴെ റോഡ് , ചിറയിൽ തണ്ണീർ പന്തൽ റോഡ് തുടങ്ങിയ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിൽ പുറമേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബഹുജന സായാഹ്ന ധർണ്ണ നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് സാലി അദ്ധ്യക്ഷത വഹിച്ചു. സി.കെ. പോക്കർ മാസ്റ്റർ, മുഹമ്മദ് പുറമേരി , കെ.എം. സമീർ മാസ്റ്റർ,ഷംസു മഠത്തിൽ , ആർ.കെ. റഫീഖ്, മരക്കാട്ടേരി കുഞ്ഞമ്മദ്, സി.കെ. അമ്മത്, ഹമീദ് നാമത്ത്, ഷംനാദ് നെരോത്ത്, സി.കെ. റിയാസ്, ഇ.കെ. നൗഷാദ്, കെ.കെ. അമ്മദ് ഹാജി, കെ.എം ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.


dharna poor condition of the roads should be addressed Muslim League