അരൂർ:(nadapuram.truevisionnews.com)പുറമേരി പഞ്ചായത്ത് പത്താം വാർഡിലെ കല്ലുംപുറം പെരുമുണ്ടച്ചേരി റോഡിനെ ബന്ധിപ്പിക്കുന്ന കളത്തിൽമുക്ക്-മഞ്ചാം കാട്ടിൽമുക്ക് റോഡ് തകർന്നു. പരിഷ്‌കരണ പ്രവൃത്തി നടത്തി ആറ് മാസം കഴിയും മുമ്പേയാണ് റോഡ് ഗതാഗത യോഗ്യമല്ലാതായത്.
അരൂരിൽ നിന്നും കല്ലുംപുറം ആയഞ്ചേരി റോഡിലേക്കുള്ള 300 മീറ്റർ ദൂരമുള്ള ലിങ്ക് റോഡ് ആണിത്. ടാറിങ് നടന്നതോടെ യാത്രക്കാർക്ക് വലിയൊരു ആശ്വാസം ആയിരുന്നെങ്കിലും റോഡ് തകർന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം മുടങ്ങിയിരിക്കുകയാണ്. ഇതോടെ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്
Traffic disrupted Kalathilmukku Mancham Kattilmukku road collapses tarred only six months ago