വാണിമേൽ:(nadapuram.truevisionnews.com)വേറിട്ട പദ്ധതിയുമായി അബ്ദുറഹ്‌മാൻ ഗുരുക്കൾ മാപ്പിള കല പഠന കേന്ദ്രം. നാദാപുരം മേഖലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് 'ഇശലോരം' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും. മാപ്പിളപ്പാട്ടിനെ കുറിച്ചും മാപ്പിള കലകളെകുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ മേഖലാതല ഉദ്ഘാടനം പേരോട് എംഐഎം ഹയർസെക്കന്ററി സ്കൂളിൽ നടത്തും. 24ന് പഠന കേന്ദ്രം എക്‌സിക്യൂട്ടീവ് ക്യാമ്പ് ഭൂമിവാതുക്കലിൽ നടക്കും.


യോഗം കേരള മാപ്പിളകല അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ കുന്നത്ത് മൊയ്തു അധ്യക്ഷനായി. കോഡിനേറ്റർ സി കെ അഷ്റഫ് പദ്ധതി വിശദീകരിച്ചു. വി.എം. ഖാലിദ്, എം കെ അബൂബക്കർ, പി പോക്കർ, റഹ്‌മ, ജാഫർ വാണിമേൽ, സലീം കുറ്റിക്കാട്ടിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി കെ കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് കുന്നത്ത് മൊയ്തു മാസ്റ്റർ, വൈസ് പ്രസിഡന്റുമാർ കാപ്പാട്ട് കിഴക്കയിൽ അലി, പി കെ ജാഫർ, സി വി അഷ്റഫ്, ജനറൽ സെക്രട്ടറി സി കെ കുഞ്ഞമ്മദ്, ഓർഗനൈസേഷൻ സെക്രട്ടറി എം കെ അഷ്റഫ്, സെക്രട്ടറി കെ കെ സലീം, എം കെ അബൂബക്കർ, കോ-ഓർഡിനേഷൻ സി കെ അഷ്റഫ്, ട്രഷറർ വി എം ഖാലിദ് എന്നിവരാണ് ഭാരവാഹികൾ
Ishaloram project Abdurahman Gurukkal Study Center