നാദാപുരം: (nadapuram.truevisionnews.com) കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി -ജനദ്രോഹ നിലപാടുകൾക്കെതിരെ ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പുറമേരിയിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. സംയുക്ത പ്രചാരണ ജാഥ വി പി കുഞ്ഞികഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി കെ ചന്ദ്രന്‍ അധ്യക്ഷനായി.
ജാഥ ലീഡര്‍ കെ കെ ബാബു, ഉപലീഡര്‍ കെ കെ സതീന്ദ്രന്‍, പൈലറ്റ് കെ കെ ബാബു, ആര്‍ ടി കുമാരന്‍, എം റിനീഷ് എന്നിവര്‍ സംസാരിച്ചു. എ ടി കെ ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. പുറമേരിയില്‍നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം മുതുവടത്തൂര്‍ സമാപിച്ചു. സമാപനം പി പി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.


ഉത്തര്‍പ്രദേശ് വൈദ്യുതി സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, ദേശീയ പണിമുടക്ക് വിജയിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്സ് നേതൃത്വത്തില്‍ സംയുക്ത സമരസമിതി കെഎ സ്ഇബി നാദാപുരം ഡിവിഷനു മുന്നില്‍ ഗേറ്റ് മീറ്റിങ്ങും വിശദീകരണവും നടത്തി.
കോ ഓര്‍ഡിനേഷന്‍ ജില്ലാ കണ്‍വീനര്‍ പി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ.കെ.എന്‍ അശ്വിന്‍ അധ്യ ക്ഷനുമായി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നേതാവ് പി.പി ശങ്കരന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം പി.ടി ശ്രീനാഥ്, കെ എസ് ഇബി കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സസ് അസോസിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി ധനിക്, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ കെ കെ ചന്ദ്രന്‍, ടി.ടി രമ്യ എന്നിവര്‍ സംസാരിച്ചു. കെ കെ മജീദ് സ്വാഗതവും പി.വി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
foot campaign march in purameri To make july 9 strike successful