പുറമേരി: (nadapuram.truevisionnews.com) യൂത്ത് ലീഗ് എളയിടം ശാഖാ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം മുഹമ്മദ് കെ കെയുടെ അധ്യക്ഷതയിൽ ഹക്കീം കപ്ലിക്കണ്ടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മാസ്റ്റർ കീപാട്ട്, ബഷീർ കൈതക്കണ്ടി, നീലഞ്ചേരികണ്ടി കുഞ്ഞബ്ദുള്ള, നജീബ്.കെ.പി, സിനാൻ.ടി സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി നജീബ് വി പി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സുബൈർ ടി സി സ്വാഗതവും ബിലാൽ വി.പി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് മുഹമ്മദ് കൊടച്ചങ്കണ്ടി, വൈസ് പ്രസിഡണ്ടുമാർ റുറൈസ് കെ കെ, റഫ്നാസ് ഇ എം, അതിനാൽ മണാട്ടിൽ, ജനറൽ സെക്രട്ടറി സുബൈർ പെരുമുണ്ടശ്ശേരി, ജോയിൻറ് സെക്രട്ടറിമാർ മിസ്ഹബ കെ, സജാദ് കെ കെ, സഊദ് അൻവർ സലാം, ട്രഷറർ ബിലാൽ വി.പി എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു
Youth League organizes Elayidam branch conference