നാദാപുരം:(nadapuram.truevisionnews.com) പുറമേരിയിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച നാല് റോഡുകൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എട്ടാം വാർഡിൽ 33 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡുകളുടെ കോൺക്രീറ്റിംഗ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ റോഡുകൾ ഉദ്ഘാടനം.
പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. രാജൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ.കെ. അലിമത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സി.പി. നിധീഷ്, കെ.പി. ബാലൻ, സുകുമാരൻ നടുവിലക്കണ്ടി, സുബൈർ പെരുമുണ്ടച്ചേരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വാർഡ് മെമ്പർ പി.എം. നാണു സ്വാഗതവും മുഹമ്മദ് കീഴ്പ്പാട്ട് നന്ദിയും രേഖപ്പെടുത്തി.
Four more roads inaugurated in the panchayat



































